
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ്

ഗുരുവായൂർ : കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന പ്രതിജ്ഞയുമെടുത്തു. ഗാന്ധി പ്രതിമക്ക് സമീപം നടന്ന യോഗം മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബാലന്‍ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ശശി വാറണാട്ട്, ഷൈലജ ദേവന്‍, സ്റ്റീഫന്‍ ജോസ്, ടി.കെ. ഗോപാലകൃഷ്ണന്‍, സിന്റോ തോമസ്, വി.എ. സുബൈര്‍, ശിവന്‍ പാലിയത്ത്, ശശി വല്ലാശ്ശേരി, ഹരി എം. വാരിയര്‍, കെ.കെ. രഞ്ജിത്ത്, ടി.വി. കൃഷ്ണദാസ്, പ്രദീഷ് ഓടാട്ട്, മുരളി വിലാസ്, ജോയ് തോമസ്, സുഷാ ബാബു, അനില്‍കുമാര്‍ ചിറക്കല്‍, മാധവന്‍കുട്ടി കോങ്ങാശ്ശേരി, ഫിറോസ് പുതുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
