Above Pot

പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കും : മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ നിയമപോരാട്ടം തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി അടക്കം മറുപടി നൽകിയില്ലെന്നും കുഴൽനാടൻ പറഞ്ഞു.

First Paragraph  728-90

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ ഉത്തരവിൽ കാണുന്ന പിവി പരാമര്‍ശം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പി വി എന്നാൽ പിണറായി വിജയൻ തന്നെയെന്ന് നിയമപരമായി തെളിയിക്കും എന്ന് മാത്യു കുഴൽനാടന്‍റെ വെല്ലുവിളി. മാസപ്പടി വെറും ആരോപണമല്ല, നടന്നത് വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയൽ പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലൻസ് ഡയറക്ടര്‍ ടികെ വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

Second Paragraph (saravana bhavan

പിവി എന്ന ചുരുക്കപ്പേരിന് അപ്പുറം വീണ വിജയന്‍റെ പിതാവെന്ന് കൂടി രേഖകളിലുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ കണ്ടെത്തലുകൾ സാധൂകരിക്കുന്ന സിഎംആര്‍എൽ സി ഇ ഒയുടെ മൊഴിയുണ്ട്. രേഖകളും മൊഴിപ്പകര്‍പ്പുകളും എല്ലാം സഹിതമാണ് കുഴൽനാടന്‍റെ പരാതി. മാസപ്പടി വിശദാംശങ്ങൾ പുറത്ത് വന്നതിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ നിയമസഭക്ക് അകത്തും പുറത്തും മാത്യു കുഴൽനാടൻ അതിശക്തമായ നിലപാടെടുത്തിരുന്നു. ആഘട്ടത്തിൽ ഒറ്റയാൾ പേരാട്ടമായിരുന്നെങ്കിൽ ഇപ്പോൾ കൂടെ കോൺഗ്രസുണ്ടെന്നആണ് കുഴൽനാടന്റെ അവകാശവാദം