Above Pot

പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ

കൊച്ചി: പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു ലൈസന്‍സുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് സര്‍ക്കാരിപ്പോള്‍ ലൈസന്‍സ് ഇല്ലെന്ന് അറിയിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പ‌ഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരന്‍ കോടതിയിൽ ഹാജരാക്കിയിരുന്നു. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തതെന്നാണ് ഹര്‍ജിയിലെ വാദം.

നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ൽ പൂട്ടിയ പാര്‍ക്ക് 2023 ആഗസ്റ്റിലാണ് തുറന്നുകൊടുക്കാൻ സർക്കാർ അനുമതി നൽകിയത് . പാര്‍ക്ക് തുറക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അതോറിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്.
പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.