Header 1 vadesheri (working)

രാജ്യാന്തര അത്‌ലറ്റ്പി.യു ചിത്ര വിവാഹിതയായി

Above Post Pazhidam (working)

പാലക്കാട്: മലയാളി അത് ലറ്റ് പി.യു ചിത്ര വിവാഹിതയായി.തൃശൂരിലെ പോലീസ് ഉദ്യോഗസ്ഥൻ ഷൈജു.ആണ് വരൻ പാലക്കാട് മൈലംപള്ളിയില് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. നെന്മാറ ചേരാമംഗലം അന്താഴിയിൽ രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ് ഷൈജു..

First Paragraph Rugmini Regency (working)

പാലക്കാട് മുണ്ടൂര് പി.യു. ഉണ്ണിക്കൃഷ്ണന് വ സന്തകുമാരി ദമ്പതിമാരുടെ മകളായ ചിത്ര ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയാണ്. നിലവില് ഇന്ത്യന് റെയിൽ വേയില് സീനിയര് ക്ലര് ക്കാണ്ബെംഗളൂരുവില് അത് ലറ്റിക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.

ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടി. ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള പരിശീലനത്തിലാണ് ഇപ്പോഴുള്ളത്.

Second Paragraph  Amabdi Hadicrafts (working)