
ഗുരുവായൂരിലെ വിമതസ്ഥാനാർഥി പി എസ് രാജനെ കോൺഗ്രസ് പുറത്താക്കി

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ വാർഡ് 10 ൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി എസ് രാജനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിയ കോൺഗ്രസ് നേതൃത്വം അറിയിച്ചു ..

ഒരു തവണ തൈക്കാട് പഞ്ചയാത്ത് അംഗമായും ഒരു തവണ ഗുരുവായൂർ നഗര സഭ അംഗമായും കോൺഗ്രസ് ടിക്കറ്റിൽ രാജൻ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ വനിതാ വാർഡ് ആയതിനാൽ സമീപ വാർഡിൽ മത്സരച്ചു . ഇതിനെ തുടർന്ന് രണ്ടു വാർഡുകളും കോൺഗ്രസിന് നഷ്ടപ്പെട്ടു . വാർഡ് വിഭജനത്തിൽ വാർഡിന്റെ ഘടന മാറിയതോടെ യു ഡി എഫിലെ ഘടകക ക്ഷിയായ മുസ്ലിം ലീഗിന് സീറ്റ് വിട്ടു നൽകേണ്ടി വന്നു .ഇതിനെ തുടർന്നാണ് രാജൻ വിമതനായി മത്സര രംഗത്ത് എത്തിയത്

.
യുഡിഎഫിന് വേണ്ടി കെ എം മെഹ്‌റൂഫ് മത്സരിക്കുമ്പോൾ ഇടതുമുന്നണി ഇപ്പോഴത്തെ കൗൺസിലർ അജിത ദിനേശനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത് . ബി ജെ പിക്ക് വേണ്ടി ബിജു പട്ട്യംപുള്ളി യും ആം ആദ്മിക്ക് വേണ്ടി പോളി ഫ്രാൻസിസും ജനവിധി തേടുന്നുണ്ട്

