Above Pot

പി. ജയചന്ദ്രന് ഭാവഗീതി പുരസ്കാരം

ഗുരുവായൂര്‍: സാംസ്കാരിക സംഘടനയായ ‘ദൃശ്യ’യുടെ ഭാവഗീതി പുരസ്‌കാരം പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദൃശ്യ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

First Paragraph  728-90

സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ പുരസ്‌കാരം നൽകും. ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘ മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി’ എന്ന ദൃശ്യ സംഗീതാവിഷ്‌ക്കാരമുണ്ടാകും. ദൃശ്യയുടെ ജീവകാരുണ്യ പദ്ധതിയായ ജീവനത്തിൻ്റെ മൂന്നാം ഘട്ടം നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

Second Paragraph (saravana bhavan

പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ്, ജനറല്‍ കണ്‍വീനര്‍ ആര്‍. രവികുമാര്‍, അരവിന്ദൻ പല്ലത്ത്, വി.പി. ആനന്ദൻ, പി. ശ്യാംകുമാർ, എം. ശശികുമാർ, വി.പി. ഉണ്ണികൃഷ്ണൻ, ആർ. ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.