Header 1 vadesheri (working)

മകന് ഓട്ടിസം, മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു

Above Post Pazhidam (working)

തൃശ്ശൂർ: അടാട്ട് അമ്പലക്കാവിൽ മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു . അടാട്ട് മാടശ്ശേരി വീട്ടിൽ ശിവശങ്കരൻ മകൻ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്. ഇവര്‍ നവംബറിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. .

First Paragraph Rugmini Regency (working)

സുമേഷിനെയും ഭാര്യ സംഗീതയെയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. മകനെ കൊലപ്പെടുത്തിയ ശേഷം സുമേഷും ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ അസുഖം സംബന്ധിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക ബാധിത ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Second Paragraph  Amabdi Hadicrafts (working)

ബന്ധുക്കൾ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികളെത്തി വാതിൽ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മകന്റെ അസുഖം ആണ് മരണ കാരണമെന്നു എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു . പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നാളെ നടക്കും ഇന്ദിരയാണ് മാതാവ്. സന്തോഷ് (ഗൾഫ് ) സുധീഷ് ( ഇന്ത്യൻ ആർമി ) എന്നിവർ സഹോദരങ്ങളാണ്