ചാവക്കാട്: ഒരുമനയൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷം തുടങ്ങി. ശനിയാഴ്ച വൈകീട്ട് നടന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന, രൂപം എഴുന്നള്ളിപ്പ് എന്നിവക്ക് ഫാ.ജോര്‍ജ്ജ് ചെറുവത്തൂര്‍ കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് ബാന്‍ഡ് വാദ്യ മത്സരം ഉണ്ടായി. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടി.എന്‍. പ്രതാപന്‍ എം.പി. നിര്‍വ്വഹിച്ചു.
പളളി വികാരി ഫാ.ജോവി കുണ്ടുകുളങ്ങര, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ കെ.ജെ.ചാക്കോ, കൈക്കാരന്‍മാരായ ഷെലിനോവ് അബ്രഹാം, സെബി പൗലോസ്, മറ്റ് ഭാരവാഹികളായ ഇ.കെ.ജോസ്, ഇ.വി.ജോയ്, ജിജു ആളൂര്‍, ഇ.പി.കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ പത്തിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ.ലോറന്‍സ് തൈക്കാട്ടില്‍ കാര്‍മ്മികത്വം വഹിക്കും. ഫാ.ഡെന്നി ചിറയത്ത് സന്ദേശം നല്‍കും. രാത്രി പത്തോടെ വള, അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയങ്കണത്തിലെത്തി സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടാവും.