ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്റര്‍ 40-ാം വാര്‍ഷികം 25-ന്
ചാവക്കാട്: ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ നാല്‍പതാം വാര്‍ഷികവും ”ആദരണീയം 2019”ഉം 25-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30-ന് ഒരുമനയൂര്‍ ഇസ്ലാമിക് വി.എച്ച്.എസ്.സ്‌കൂളില്‍ നടക്കുന്ന പരിപാടി ടി.എന്‍.പ്രതാപന്‍ എം.പി.ഉദ്ഘാടനം ചെയ്യും.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയാവും.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ഇ. ജെയിംസ്, ജില്ലാ പി.ടി.എ.യുടെ മാതൃകാ അധ്യാപിക അവാര്‍ഡ് നേടിയ നിഷ ഫ്രാന്‍സീസ് എന്നിവരെയും വിരമിച്ച സ്റ്റാഫ് അംഗങ്ങള്‍, ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ സ്ഥാപക അംഗങ്ങള്‍ തുടങ്ങിയവരെയും പരിപാടിയില്‍ ആദരിക്കും.
പ്രസിഡന്റ് എ.കെ.ഹമീദ്, ഭാരവാഹികളായ എന്‍.കെ.അബ്ദുള്‍ വഹാബ്, പി.കെ.ജമാലുദ്ദീന്‍,നൗഷാദ് അഹമ്മു, ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഇ. ജെയിംസ് എന്നിവർ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കോടതി പരസ്യം
ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
O ട 125 /2018
കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത്
കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ്
ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം
1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
62 വയസ്സ് ഷാഹുല്‍ ഹമീദ്
2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍
മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്
അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍