Header 1 vadesheri (working)

ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകീട്ട് 3. 30 ന് നടക്കുന്ന ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃസമിതിയോഗവും നടക്കും. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, മുൻ എം.എൽ.എ കെ. വി. അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളാകും.

First Paragraph Rugmini Regency (working)

സ്കൂൾ മാനേജർ അഡ്വ. രാമകൃഷ്ണ മേനോൻ പുതിയ കെട്ടിടത്തിന്റെ താക്കോൽ ഹെഡ്മിസ്ട്രസ് ഇ.ടി. ഷിനി ഫ്ലവറിന് കൈമാറും. വിവിധ മേഖലകളിൽ മികവ് നേടിയ പൂർവവിദ്യാർത്ഥികളെ ആദരിക്കും. വിവിധ കലാപരിപാടികൾ അരങ്ങേറും. മാനേജർ അഡ്വ.മാങ്ങോട്ട് രാമകൃഷ്ണ മേനോൻ, പ്രധാന അധ്യാപിക ഇ.ടി.ഷിനി ഫ്ലവർ, പി.ടി.എ. പ്രസിഡന്റ് പി വി അബ്ദുൽ റസാക്ക്, വൈസ് പ്രസിഡന്റ് എം നിഷാദ്,സ്റ്റാഫ് പ്രതിനിധി എം.രാംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)