ഗുരുവായൂരിൽ ഒരു വിവാഹം പോലും നടക്കാതെ കന്നിയിലെ അവസാന ഞായർ
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും നടക്കാത്ത ദിവസമായി കന്നി മാസത്തിലെ അവസാന ഞായർ .ചൊവ്വാഴ്ച മുതൽ തുലാമാസം തുടങ്ങുമെന്നിരിക്കെ കന്നി മാസത്തിൽ വിവാഹം നടത്താൻ വിശ്വാസികൾ വിമുഖ കാണിക്കുകയായിരുന്നു .
വഴിപാടിനത്തില്‍ ഞായറാഴ്ച 69.89 ലക്ഷം രൂപ ലഭിച്ചു. തുലാഭാരം ഇനത്തിൽ 20 ലക്ഷം രൂപയാണ് ലഭിച്ചത്. ഏഴുലക്ഷം രൂപയുടെ പാല്പായസവും രണ്ടര ലക്ഷം രൂപയുടെ നെയ്പായസവും ശീട്ടാക്കി. നെയ് വിളക്കിനത്തില് 11.5 ലക്ഷം രൂപ ലഭിച്ചു. ചോറൂണ് വഴിപാട് 625 എണ്ണം നടന്നു. സ്വര്‍ണ ലോക്കറ്റിനത്തില് 75,000 രൂപയും ലഭിച്ചു.”,
ഞായറാഴ്ച ദർശനത്തിന് നിയന്ത്രണാതീത തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രം ഡി എ മനോജ് കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരും, പുറത്ത് സെക്യൂരിറ്റി ജീവനക്കാരും ജാഗരൂകരായി നിന്നതോടെ പരാതികൾക്ക് ഇടയില്ലാത്ത വിധം ആയിരങ്ങളായ ഭക്തർ ദർശനം നടത്തി. ശബരിമല സ്വാമിമാരുടെ തിരക്കിനും തുടക്കം കുറിച്ചു , അതെ സമയം മതിയായ ജീവനക്കാരെ കരാർ എടുത്ത സ്ഥാപനം നിയമിക്കാത്തതിനാൽ ചെരുപ്പ് കൗണ്ടറിൽ നീണ്ട നിര അനുഭവപ്പെട്ടു