Header 1 vadesheri (working)

ആംബുലൻസിന് കല്ലെറിഞ്ഞ കേസിൽ ഒരു പി എഫ് ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : ഹർത്താൽ ദിനത്തിൽ ആംബുലൻസ് കല്ലെറിഞ്ഞു തകർത്ത കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ പുന്ന കറുപ്പംവീട്ടിൽ കാദർ മകൻ ഫിറോസി(38)നെയാണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാൽ, എസ്. ഐ. അനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത് .

First Paragraph Rugmini Regency (working)

ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ തിരുവത്ര പുത്തന്‍കടപ്പുറം പള്ളിയകായില്‍ വീട്ടില്‍ കമറുദ്ധീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി പോവുകയായിരുന്ന പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെ മണത്തല ബ്ളോക് ഓഫീസിന് സമീപം വെച്ചാണ് കല്ലേറ് ഉണ്ടായത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്

Second Paragraph  Amabdi Hadicrafts (working)