
“ഒരിടം നമുക്കായ്” കൂട്ടായ്മയുടെ പുസ്തക പ്രകാശനം

കൊച്ചി : ഒരിടം നമുക്കായ് കലാ സാഹിത്യ കൂട്ടായ്മയുടെ ആദ്യ പുസ്തക സമാഹാരം ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം നടന്നു. സാവേരി ബുക്സ് എന്ന പേരിൽ ബുഷ്റോസ് കാവ്യാത്മജവും, മഞ്ജു മൈക്കിളും ചേർന്നു പ്രസിദ്ധീകരിച്ച ഈ പുസ്തക പ്രസിദ്ധീകരണത്തിന്റെ പ്രകാശന ചടങ്ങ് കലഞ്ഞൂർ വിശ്വാനാഥൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികൾ ആയി.

മുഹമ്മദ് റാഫി ന്യൂസ് 99 എഡിറ്റർ ഓഫ് ചീഫ് കേരള, സോപാന സംഗീതജ്ഞൻ ഏലൂർ ബിജു, കാവിൽ ഉണ്ണികൃഷ്ണ വാര്യർ,സിനി ആക്ടർ നിസാർ, നാസർ, കഥക് ഡാൻസർ വാണി ഗ്രേസ്, കവിയും, കാർട്ടൂണിസ്റ്റുമായ ജോർജ്ജു കുട്ടി താവളം, ഗായിക സജിത ബിനു
സാഹിത്യ കൂട്ടായ്മയിലെ റോബിൻ, സുനിൽ നടക്കൽ എന്നിവർ പങ്കെടുത്തു. ഡോക്ടർ സീന ഹരിദാസ് ധന്യ മനോജ് എന്നിവർ സംസാരിച്ചു.
കലാവിരുന്നിനു ശേഷം പുസ്തക വിതരണവും, ബഷീർ ദിനത്തോടനുബന്ധിച്ച കവിതാ മത്സരവും, സമ്മാനദാനവും നടന്നു.
കൂടാതെ നവ എഴുത്തുകാരുടെ പുസ്തകങ്ങൾ വില്പനയ്ക്ക് ഒരു കൗണ്ടർ സജീവമായി പ്രവർത്തിച്ചു..
