Above Pot

“ഓപ്പറേഷൻ അജയ്” ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ന്യൂഡൽഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു

First Paragraph  728-90

Second Paragraph (saravana bhavan

ഇസ്രയേല്‍ ഇന്ധന വിതരണം നിര്ത്തി യതിനെ തുടര്ന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്ത്തtനം നിലച്ചു. ഇതോടെ, ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവര്ത്തിനങ്ങള്‍ താളം തെറ്റി.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലാന്റിന്റെ പ്രവര്ത്ത്നം നിലച്ചതെന്ന് ഗാസ എനര്ജിി അതോറിറ്റി മേധാവി ജലാല്‍ ഇസ്മായില്‍ അറിയിച്ചു. നിലവില്‍, ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ആശുപത്രികളില്‍ പ്രവര്ത്ത നം തുടരുന്നത്.ഇതോടെ, നഗരത്തിലെ കുടിവെള്ളവിതരണവും തടസ്സപ്പെട്ടു. ഇന്റര്നെോറ്റ് സംവിധാനങ്ങളും നിശ്ചലമാകും അതിര്ത്തി യില്‍ ഇസ്രയേല്‍ സൈന്യം തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഗാസയിലേക്ക് രാത്രിയില്‍ കരയിലൂടെയുള്ള ആക്രമണം ഉണ്ടായേക്കുമെന്നും റിപ്പോര്ട്ടുsണ്ട്. 

ഇസ്രയേലിൽ അടിയന്തര സംയുക്ത സര്ക്കാ ര്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സും ധാരണയിലെത്തി. ബെന്നിയും മന്ത്രിസഭയില്‍ അംഗമാകും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ് എന്നിവര്‍ ചേര്ന്നി ‘വാര്‍ ക്യാബിനറ്റ്’ ആണ് രൂപീകരിച്ചത്. ഈ ക്യാബിനറ്റ് ആയിരിക്കും യുദ്ധ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്

അതെ സമയം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിൽ കരയുദ്ധം നടത്തുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിൽ കടുത്ത ആശങ്കയിൽ ലോകം. വീടുവീടാന്തരം കയറി നടത്തുന്ന ആക്രമണത്തിനു വലിയ വില നൽകേണ്ടി വരുമെന്നാണ് മുൻ യുഎസ് ഡിഫൻസ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായിരുന്ന ലിയോൺ പനേറ്റ പ്രതികരിച്ചത്. ഗാസയിലെ ഹമാസിനെ തരിപ്പണമാക്കാൻ ഇസ്രയേൽ തീരുമാനിച്ചുവെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കും. 2004ൽ ഇറാഖിലെ ഫലൂജയിലുണ്ടായ തെരുവു യുദ്ധത്തിന് സമാനമായിരിക്കും ഗാസയിൽ അരങ്ങേറുകയെന്ന് യുഎസ് സൈനിക വിദഗ്ധർ നിരീക്ഷിക്കുന്നു. ഇസ്രയേൽ ആക്രമണം നടത്തിയാൽ തീർച്ചയായും ഗാസയിലെ ആളുകൾ ചെറുത്തു നിൽക്കും. ഇത് വലിയ രക്തച്ചൊരിച്ചിലിന് വഴിവയ്ക്കും. ഗാസയ്ക്ക് പിടിച്ചുനിൽക്കാൻ അയൽ രാജ്യങ്ങൾ സഹായ ഹസ്തം നീട്ടും. അങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തമായിരിക്കും കാത്തിരിക്കുന്നത്. ഗാസയുടെ തെരുവുകൾ രക്തച്ചാലുകളായി മാറുമെന്നും ഇവർ വിലയിരുത്തുന്നു. നമ്മുടെ ശത്രുക്കളോട് നമ്മൾ ചെയ്യാൻ പോകുന്നത് തലമുറകളോളം പ്രതിഫലിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്

വലിയതെന്തോ ചെയ്യാൻ ഇസ്രയേൽ പദ്ധതിയിടുന്നുണ്ട് എന്നു തന്നെയാണ് കരുതുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കര, കടൽ, ആകാശം എന്നീ മൂന്നു മാർഗങ്ങളിലൂടെയും ആക്രമണം നടത്തിയേക്കാം. മൂന്നു ലക്ഷം സൈനികരെയാണു ഗാസ മുനമ്പിനു സമീപത്തേക്കായി ഇസ്രയേൽ എത്തിക്കുന്നത്. എന്നാൽ ഇസ്രയേലിനെ ഈ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കാൻ അറബ് രാജ്യങ്ങൾക്കു സാധിക്കുമോ എന്നതും നിരീക്ഷകർ ഉറ്റുനോക്കുന്നു. ഇസ്രയേലിന്റെ നടപടി രാജ്യാന്തര തലത്തിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കും. അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുദ്ധം ഉടലെടുത്തത്