Post Header (woking) vadesheri

ഊട്ടു തിരുനാൾ ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. രാവിലെ 6 നു കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും വികാരി ഫാ.പ്രിന്റോ കുളങ്ങര നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം എഴുനെള്ളിച്ചുവച്ചു.

Ambiswami restaurant

വൈകുന്നേരം നടന്ന കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും പതിയാരം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ഡേവിസ് ചക്കാലക്കൽ മുഖ്യകാർമ്മികനായി. ഫാ സിജേഷ് വതുക്കാരൻ സി.എം.ഐ സഹകാർമ്മികനായി. ഫാ.മിധുൻ ചുങ്കത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് നടന്ന ഊട്ടു സദ്യയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കൺവീനർ ഒ.ടി സൈമൺ, ലോറൻസ് നീലങ്കാവിൽ, ജോസ് മേലിട്ട്, ട്രസ്റ്റിമാരായ വി.വി ജോസ്‌, എം. സ്റ്റീഫൻ ജോസ്, ടി.ഏ കുരിയാക്കോസ്, സിസ്റ്റർ അന്ന കുരുതുകുളങ്ങര എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)