Header 1 vadesheri (working)

ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ അഗതിമന്ദിരത്തിൽ കോൺഗ്രസ് ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, എ. ഐ. സി. സി ജനറൽ സെക്രട്ടറി യുമായ ഉമ്മൻ ചാണ്ടിയുടെ എഴുപത്തി ഒൻപതാം ജന്മദിനം ഗുരുവായൂരിലെ കോൺഗ്രസ്സ് കൂട്ടായ്മ ഗുരുവായൂർ അഗതി മന്ദിരത്തിൽ വെച്ച് ആഘോഷിച്ചു.ജന്മദിനാഘോഷം ഡിസിസി മുൻ പ്രസിഡന്റ്‌ ഒ. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :ടി. എസ്. അജിത്ത്, കെ. പി. ഉമ്മർ, കെ. എച്ച്. ഷാഹുൽ ഹമീദ്,കെ. പി. ഉദയൻ,കെ. വി. സത്താർ,കെ. പി. എ റഷീദ്,ആന്റോ തോമസ്, മിസിരിയ മുസ്തഖ്, ഒ. കെ. ആർ. മണികണ്ഠൻ, കെ. വി. സത്താർ, സി. മുസ്തഖ് അലി, ബാലൻ വാർണാട്ട്, ഫായിസ് മുതുവട്ടുർ,നഫീസ കുട്ടി വലിയകത്ത്,ഷോബി ഫ്രാൻസിസ് ശൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ,എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ചടങ്ങിൽ പ്രത്യേക പ്രാർത്ഥനയും നടത്തി. ജന്മദിനാഘോഷത്തിന്റെ ഭാഗമായി അഗതി മന്ദിരത്തിലേക്ക് വീൽ ചെയർ നൽകുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു