Header 1 vadesheri (working)

ഉമ്മൻ ചാണ്ടി വിടവാങ്ങി

Above Post Pazhidam (working)

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ ജന നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 80 വയസായിരുന്നു. ബം​ഗളൂരു ചിന്മയ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.30നായിരുന്നു അന്ത്യം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, കോൺ​ഗ്രസുകാരുടെ പ്രീയപ്പെട്ട ഓസി, സാധാരണക്കാരുടെ ഉമ്മൻ ചാണ്ടി സാർ, അസുഖ ബാധിതനായി കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു

First Paragraph Rugmini Regency (working)

ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു.

രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നാലു തവണ കേരള സർക്കാരിൽ മന്ത്രിയായിട്ടുണ്ട് . ആദ്യത്തെ കെ . കരുണാകരൻ മന്ത്രിസഭയിൽ 1977 ഏപ്രിൽ 11 മുതൽ 1977 ഏപ്രിൽ 25 വരെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 1978 ഒക്ടോബർ 27 വരെ അതേ വകുപ്പ് കൈകാര്യം ചെയ്തു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ രണ്ടാം കെ. കരുണാകരൻ മന്ത്രിസഭയിൽ. 1991 ജൂലൈ 2-ന് നാലാമത്തെ കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ച അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.</p

  1. കരുണാകരൻ 11 ഏപ്രിൽ 1977 – 25 ഏപ്രിൽ 1977 തൊഴിൽ
    2 എ കെ ആന്റണി 27 ഏപ്രിൽ 1977 – 27 ഒക്ടോബർ 1978 തൊഴിൽ
    3 കെ കരുണാകരൻ 28 ഡിസംബർ 1981 – 17 മാർച്ച് 1982 വീട്
    4 കെ കരുണാകരൻ 2 ജൂലൈ 1991 – 22 ജൂൺ 1994 ധനകാര്യം
Second Paragraph  Amabdi Hadicrafts (working)

ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി അദ്ദേഹത്തെ തനിച്ചൊന്നു കാണാൻ കിട്ടില്ലെന്നാണ്. ആർക്കെങ്കിലും സ്വകാര്യമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ആൾക്കൂട്ടത്തിനു നടുവിൽ വച്ചു മാത്രമേ അതിന് അവസരം കിട്ടൂ. ഈ ജന സമ്മതിക്ക് അദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. പക്ഷേ, പുരസ്കാരങ്ങളിലൊന്നും ഒരു താത്പര്യം കാണിച്ചിട്ടുമില്ല അദ്ദേഹം.
വിഖ്യാതമായ ജന സമ്പർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ 2013-ലെ ഐക്യരാഷ്ട്രസഭയുടെ പൊതുസേവന അവാർഡ് ഉമ്മൻചാണ്ടിക്ക് ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് “പൊതുസേവനത്തിലെ അഴിമതി തടയലും ചെറുക്കലും” എന്ന വിഭാഗത്തിൽ ലഭിച്ചു. 2013 ജൂൺ 27 – ന് ബഹ്‌റൈനിലെ മനാമയിൽ വെച്ച് യുഎൻ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ വു ഹോങ്‌ബോയാണ് അവാർഡ് സമ്മാനിച്ചത് . “ട്രാൻസ്‌ഫോർമേറ്റീവ് ഇ-ഗവൺമെന്റും ഇന്നൊവേഷനും: എല്ലാവർക്കും മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ഇന്നു സംസ്ഥാനത്ത് പൊതു അവധി, രണ്ടു ദിവസം ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ പൊതു പരിപാടികളെല്ലാം റദ്ദാക്കി