Post Header (woking) vadesheri

ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ചാവക്കാട് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് പരിസരത്തുനിന്ന് ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.എച്ച്. ഹരികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാങ്ങാട് ബീച്ച് പരിസരത്തുനിന്ന് ഒഡീഷ സ്വദേശി ദിലി ബെഹറ(43) അറസ്റ്റിലായത്.

Ambiswami restaurant

ബ്ലാങ്ങാട് ബീച്ച് പരിസരത്ത് ചെറുകിട വില്‍പ്പനക്കായാണ് ഇയാള്‍ ഒഡീഷയില്‍നിന്ന് കഞ്ചാവെത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് വില്‍പ്പനയില്‍ ഇയാളുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി.എല്‍.ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, എ.എന്‍.ബിജു, എസ്. ശ്യാം, ഡ്രൈവര്‍ കെ.എ.അബ്ദുള്‍ റഫീഖ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Second Paragraph  Rugmini (working)