Header 1 vadesheri (working)

ഓൺലൈൻ ന്യൂസ് ചാനലിന്റെ പേരിൽ പണം തട്ടൽ, തിരുവനന്തപുരം സ്വദേശി ഗുരുവായൂരിൽ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : ഓൺലൈൻ ന്യൂസ് ചാനലിന്റെ പേരിൽ വ്യാപാരികളിൽ നിന്നും പണം തട്ടാൻ ശ്രമിച്ച യുവാവ് ഗുരുവായൂരിൽ അറസ്റ്റിൽ. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ഒഴിവാക്കാമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. കർമ്മ ന്യൂസ് റിപ്പോർട്ടർ എന്ന് സ്വയം പരിചയപ്പെടുത്തിയ തിരുവനന്തപുരം തൈക്കാട് കുക്കിലിയാർ ലൈൻ ശിവകൃപയിൽ ബേബി മകൻ ശിവപ്രസാദ് (33) ആണ് പിടിയിലായത്.

First Paragraph Rugmini Regency (working)

ഗുരുവായൂരിൽ പ്രവർത്തിക്കുന്ന ടേസ്റ്റ് പ്ലാസ, ഫുഡ് പ്ലാസ എന്നീ ഹോട്ടലുകളുടെ ഉടമസ്ഥനെ ഫോണിൽ വിളിച്ചു ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി കയറാതിരിക്കണമെങ്കിൽ 15,000 രൂപ നൽകണമെന്നും പിന്നീട് പ്രശ്നങ്ങൾ വരാതെ നോക്കാമെന്നും ഇയാൾ പറഞ്ഞുവത്രെ. പ്രശ്നങ്ങൾ വന്നാൽ തങ്ങളുടെ ചാനൽ വിഷയം ഏറ്റെടുക്കുമെന്നും മൈക്കുമായി താൻ എത്തുമെന്നും യുവാവ് പറഞ്ഞതിന്റെ ശബ്ദരേഖ കടയുടമ പൊലീസിന് കൈമാറിയിരുന്നു. കടയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി .

Second Paragraph  Amabdi Hadicrafts (working)