Header 1 = sarovaram
Above Pot

ഓണാവധിക്കാലത്ത് ഗുരുവായൂർ ക്ഷേത്രം ഉച്ചതിരിഞ്ഞ് 3:30 ന് തുറക്കും

ഗുരുവായൂർ : ഓണാവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രനട ഉച്ചതിരിഞ്ഞ് ഒരു മണിക്കൂർ നേരത്തെ തുറന്ന് ഭക്തർക്ക് ദർശന സൗകര്യം ഒരുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാനാണ് ദേവസ്വം നടപടി.

ഓണാവധി തുടങ്ങുന്ന ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ ക്ഷേത്രം നട വൈകിട്ട് 3.30ന് തുറന്ന് ഉടൻ തന്നെ ശീവേലി നടത്തി ഭക്തർക്ക് ദർശന സൗകര്യം ഒരുക്കും. ഇതു സംബന്ധിച്ച് .ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നൽകിയ കത്ത് ദേവസ്വം ഭരണസമിതി അംഗീകരിച്ചു.

Astrologer

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ ., കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി

Vadasheri Footer