Post Header (woking) vadesheri

ചേലക്കരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തിനശിച്ചു

Above Post Pazhidam (working)

തൃശൂർ : ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമൊഴിവായി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപട‍ര്‍ന്ന് പിടിച്ചത്.

Ambiswami restaurant

തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവർ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണൻ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉടൻ ട്രാവലറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ടെമ്പോ ട്രാവലർ പൂർണ്ണമായും കത്തിയമർന്നു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.

Second Paragraph  Rugmini (working)