
രാധാഷ്ടമി ദിനത്തിൽ ഓടക്കുഴൽ വിദ്യാരംഭം

ഗുരുവായൂര്‍: ഈ വര്‍ഷത്തെ രാധാഷ്ടമി ദിവസമായ ആഗസ്റ്റ് 31 ന് രാവിലെ എട്ട് മണിക്ക് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പുല്ലാംകുഴല്‍ വിദ്വാന്‍ വി.ടി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഓടക്കുഴല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം കുറിക്കാന്‍ അവസരം ഒരുക്കുന്നതായ് ഗുരുവായൂര്‍ ഓടക്കുഴല്‍ വിദ്യാലയം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂര്‍ ദേവസ്വം, വിജയദശമി നാളില്‍ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കുന്നതുപോലെ, രാധാഷ്ടമിദിനത്തില്‍ ഓടക്കുഴല്‍ വിദ്യാരംഭത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ശ്രീകൃഷ്ണന്റെ മൂലസ്ഥാനമായ ഗുരുവായൂരില്‍ രാധാഷ്ടമിദിനത്തില്‍ ഓടക്കുഴല്‍ പ്രേമികള്‍ നല്‍കുന്ന സംഗീത വഴിപാടാണ് ഓടക്കുഴല്‍ വിദ്യാരംഭമെന്നും, അത് തന്റെ പ്രിയസഖി രാധയുമായി ചേരുമ്പോഴാണ് പൂര്‍ത്തിയാവുന്നതെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഇന്ത്യയില്‍ സംഗീത ഉപകരണങ്ങള്‍ക്ക് ഓരോരോ ദേവതകളുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്. ഓടക്കുഴലിന്റെ ഐതിഹ്യം ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗുരുവായൂരില്‍ പുല്ലാംകുഴല്‍ വിദ്വാന്‍ വി.ടി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയാണ് ഓടക്കുഴല്‍ വിദ്യാരംഭം കുറിക്കുന്നത്.

ഓടക്കുഴല്‍ വിദ്യാരംഭം കുറിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ 9307102070 നമ്പറില്‍ നേരത്തെ അറിയിക്കുകയും, രാവിലെ എട്ട് മണിയ്ക്കുമുമ്പേ ഓടക്കുഴലുമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വി.ടി. അശോക് കുമാര്‍, ഡോ: പി.എ. രാധാകൃഷ്ണന്‍, ജാക്ക് സിറിയക്, വിനു നരിയംപുള്ളി എന്നിവര്‍ അറിയിച്ചു.