Post Header (woking) vadesheri

ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കും: ജസ്റ്റിസ് എന്‍. നാഗരേഷ്

Above Post Pazhidam (working)

ഗുരുവായൂർ : രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്ന് ജസ്റ്റിസ് എന്‍. നാഗരേഷ്. സാധാരണക്കാരുടെ അവസാന അത്താണിയാണ് കോടതികൾ .ഒ കെ ആർ മേനോൻ സ്മാരക പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം .ഹൈക്കോടതിയിൽ പ്രശസ്തമായ ജഡ്ജി ആകുമെന്ന് കരുതിയ സതീശൻ ജനങ്ങളുടെ ജഡ്ജിയായി കാണുന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ..

Ambiswami restaurant

ജനാധിപത്യത്തിൽ ഭരണ ഘടനാ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് ആണ് ഉള്ളതെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ബ്രഹ്മപുത്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ മോഹൻദാസ് ചേലനാട്ട് അധ്യക്ഷത വഹിച്ചു . എം എൽ എ എൻ കെ അക്ബർ നഗര സഭ ചെയർ മാൻ എം കൃഷ്ണദാസ് , മുൻ എം എൽ എ മാരായ വി റ്റി ബലറാം എം പി വിൻസന്റ് ,ടി വി ചന്ദ്ര മോഹൻ , മമ്മിയൂർ ദേവസ്വം ബോർഡ് ചെയർ മാൻ ജി കെ പ്രകാശൻ ലബീബ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു

Second Paragraph  Rugmini (working)