Header 1 = sarovaram
Above Pot

തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം.

തൃശൂർ : തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം . സമരക്കാരുടെ അൻപത് ശതമാനം ശമ്പള വർധനവും ഇടക്കാലാശ്വാസവുമടക്കമുള്ള ആവശ്യങ്ങൾ ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു.

Astrologer

എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11ന് നടന്ന സമരത്തിൽ ഇവിടെയും വേതനം വർധിപ്പിക്കാൻ ധാരണയായി. ഇതോടെ നഴ്സുമാരുടെ സംഘടനയായ യു.എൻ.എയുടെ നേതൃത്വത്തിൽ തൃശൂരിൽ ആഹ്ലാദ പ്രകടനം നടത്തി. ശമ്പള വർധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തുന്ന സമരം രണ്ടാം ദിവസമാണ് പൂർണ വിജയത്തിലെത്തിയത്. സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ സംഘടിത നീക്കമുണ്ടായിരുന്നു. ഒടുവിൽ സമരത്തിനെതിരെ എസ്മ പ്രയോഗിക്കാനുള്ള ആവശ്യവുമായി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും മാസങ്ങൾക്ക് മുൻപേ നോട്ടീസ് നൽകി ചട്ടം പാലിച്ചുള്ള സമരത്തെ തടയനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ നീക്കം പാളി.

ഇതോടെ ഒത്തു തീർപ്പ് ശ്രമത്തിലേക്ക് കടന്നു. 1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു.എൻ.എ 72 മണിക്കൂർ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചത് യുഎൻഎയുടെ വിജയമായി. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനെജ്മെന്‍റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഇടത്തരം ആശുപത്രികളാണ് പിന്നെയും എതിർത്തത്.

ഇന്നലെ ഇവരും അവശേഷിച്ച എലൈറ്റ് ആശുപത്രി ഇന്നും വേതന വർധനവിന് തയ്യാറായി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച ആശുപത്രി മാനേജ്മെന്റുകൾക്ക് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ അഭിവാദ്യം ചെയ്തു. ആശുപത്രികളെ ബലപരീക്ഷണത്തിന് വേദിയാക്കരുതെന്ന് ജാസ്മിൻഷാ പറഞ്ഞു. യു.എൻ.എയുടെ സമര വിജയം മുഖ്യധാര തൊഴിലാളി സംഘടനകൾക്ക് കൂടിയുള്ള പ്രഹരമാണ്. അതെ സമയം സമരം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ് യു.എൻ.എ. പത്തനംതിട്ടയിൽ സമരം പ്രഖ്യാപിച്ചു.

Vadasheri Footer