നഗരസഭ സാരഥികളെ പ്രസ് ഫോറം അനുമോദിച്ചു.

ഗുരുവായൂര്‍ : നഗരസഭ ചെയര്പേഴ്സന് സുനിത അരവിന്ദനെയും വൈസ് ചെയര്പേഴ്സന് കെ.കെ. ജ്യോതിരാജിനെയും പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് ലിജിത്ത് തരകന് ചെയര്‍പേഴ്സനെയും സെക്രട്ടറി കെ. വിജയന് മേനോന് വൈസ് ചെയര്പേഴസനെയും പൊന്നാട അണിയിച്ചു

വാര്‍ഷിക സമ്മേളനം ചെയര്പേഴ്സന് സുനിത അരവിന്ദന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴസന്‍ കെ.കെ. ജ്യോതിരാജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭയുടെ കൃഷി റിപ്പോര്‍ട്ടിങ് പുരസ്കാരം നേടിയ ലിജിത്ത് തരകനും എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ അഭിനവ് ആര് മേനോനും ചെയര്പേഴ്സന് ഉപഹാരം നല്കി. അഭിനവ് മേനോനുവേണ്ടി പിതാവ് പി.കെ. രാജേഷ് ബാബു ഉപഹാരം സ്വീകരിച്ചു.

പ്രസിഡന്റായി ലിജിത്ത് തരകന്, വൈസ് പ്രസിഡന്റായി ടി.ബി. ജയപ്രകാശ്, സെക്രട്ടറിയായി കെ. വിജയന് മേനോന്, ജോയിന്റ് സെക്രട്ടറിയായി പ്രവീണ്‍ പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു. ജോഫി ചൊവ്വന്നൂര്‍, ടി.ജി. ഷൈജു എന്നിവര്‍ സംസാരിച്ചു.
