Madhavam header
Above Pot

മലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍. ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ. ഖാദര്‍ എന്ന ബുഹുമുഖപ്രതിഭ.

Astrologer

ബര്‍മ്മ(മ്യാന്‍മാര്‍)ക്കാരിയായ മാതാവിന്റെ ഈ മകന്‍ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സര്‍ഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാൻറകത്ത്​ മൊയ്​തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്​.മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ്​ മരണപ്പെട്ടു.രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട്​ ഏഴാം വയസ്സിൽ കേരളത്തിലേക്ക്​ പിതാവിനൊപ്പം വന്ന ഖാദറിന്​ മലയാളമറിയില്ലായിരുന്നു.  1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്​കൂളിൽ നിന്ന്​ പത്താം ക്ലാസ്​ പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന്​ മദ്രാസ്​ കോളജ്​ ഓഫ്​ ആർട്ട്​സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത്​ കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന്​ പ്രോത്സാഹനമായി.

p>1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്​തനായി. 1957ൽ ദേശാഭിമാനി ദിനപത്രത്തി​െൻറ ‘പ്രപഞ്ചം’ വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട്​ നിലയത്തിലും ​പ്രവർത്തിച്ചു. പിന്നീട്​ സംസ്​ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്​തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

കേരള സാഹിത്യ അക്കാദമി ചെയർമാൻ, പുരോഗമന കലാ സാഹിത്യസംഘം സംസ്​ഥാന പ്രസിഡൻറ്​, കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട്​ ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. നാല്​ തവണ സംസ്​ഥാന ചലച്ചിത്ര അവാർഡ്​ ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തി​െൻറ മലബാർ എഡിഷനിൽ റസിഡൻറ്​ എഡിറ്ററുമായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ്​ (1984, 2002), എസ്​.കെ. പൊറ്റെക്കാട്​ അവാർഡ് (1993)​, മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്​കാരം തുടങ്ങി നിരവധി പുരസ്​കാരങ്ങൾക്ക്​ അർഹനായി.

ഭാര്യ: ഫാത്തിമ ബീവി. ഫിറോസ്​, കബീർ, അദീപ്​, സറീന, സുലൈഖ എന്നിവരാണ്​ മക്കൾ.

Vadasheri Footer