Header 1 = sarovaram
Above Pot

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 25ന്

തൃശ്ശൂർ : തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്ത് ജനുവരി 25ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ചാവക്കാട്, തൃശ്ശൂർ താലൂക്കുകളിലുളളവർക്കായാണ് അദാലത്ത്.

ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി) എന്നിവ സാന്ത്വന പദ്ധതി പ്രകാരം ലഭിക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

Astrologer

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങള്‍ക്ക് 10,000 രൂപയും ലഭിക്കും. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകർ വിദേശത്തായിരിക്കാന്‍ പാടില്ല.

താല്‍പര്യമുളളവർ 0487 2360707, +91-8281004907 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തിയ്യതി ജനുവരി 23. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി വഴിയുളള ആനുകൂല്യങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ മുഖേനയോ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Vadasheri Footer