ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ അറസ്റ്റിൽ
കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയെ അറസ്റ്റ് ചെ യ്തു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് .ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ മരണത്തില്‍, പിതാവായ സജീവനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
അറസ്റ്റിന് പിന്നാലെ, കുട്ടിയുടെ അമ്മൂമ്മയായ സിസ്‌പിയെ കുറിച്ച് പുറത്തുവരുന്നത് അമ്ബരപ്പിക്കുന്ന വിവരങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വിവരങ്ങള്‍ സത്യമല്ലെന്നും, കൊല്ലപ്പെട്ട കുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് താന്‍ ബിനോയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, അറസ്റ്റിലാകുന്നതിന് മുന്‍പ് സിപ്‌സി വെളിപ്പെടുത്തി.
തനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നും അതിന്റെ ശസ്ത്രക്രിയകള്‍ ചെയ്തതാണെന്ന് ബിനോയ്ക്ക് അറിയാമെന്നുമാണ് സിപ്‌സി പറയുന്നത്. കൂടാതെ, മാധ്യമങ്ങളും പോലീസും പറയുന്നത് പോലെ താനൊരു 55 കാരി അല്ലെന്നും, തനിക്ക് 38 വയസ് കഴിഞ്ഞതേ ഉള്ളു എന്നും സിപ്‌സി പറയുന്നു. സിപ്‌സി ആളത്ര ശരിയല്ല എന്നാണ് പോലീസും പറയുന്നത്.
ഇവര്‍ക്കെതിരെ മുന്‍പ് പല കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും പല പേരുകളിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. ബിനോയുടെ കുടുംബക്കാരോട് പറഞ്ഞിരുന്നത് ‘കൊച്ചുത്രേസ്യ’ എന്നായിരുന്നു. മറ്റിടങ്ങളില്‍ നീതുമോള്‍ എന്ന പേരും ആയിരുന്നു പറഞ്ഞിരുന്നത്.
മോഷണ, ലഹരിമരുന്ന് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് സിപ്‌സി. കാമുകന്‍ ബിനോയെ കൂടാതെ മറ്റ് പലരുമായും സിപ്‌സിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ്, താന്‍ സിപ്‌സിയുമായി അകന്നതെന്ന് ബിനോയ് മൊഴി നല്‍കിയിരുന്നു. ബുധനാഴ്ചയാണ് കൊച്ചി കലൂരിലെ ലെനിന്‍ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് സജീഷ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. “,