
നൂതന ആശയങ്ങളും സംരംഭങ്ങളും കാര്‍ഷിക രംഗത്തുണ്ടാവണം

ഗുരുവായൂര്‍: നൂതന ആശയങ്ങളും സംരംഭങ്ങളും കാര്‍ഷിക രംഗത്തേക്ക് കടന്നു വരണമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഗുരുവായൂര്‍ നഗരസഭയും പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ കൃഷി ഭവനുകളും ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി സംബന്ധമായ വാര്‍കള്‍ക്കുള്ള ഗുരുവായൂര്‍ നഗരസഭയുടെ പ്രഥമ കര്‍ഷക മാധ്യമ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന് എം.എല്‍.എ നല്‍കി.

കാര്‍ഷിക മേഖലയില്‍ മികവ് കാഴ്ചവെച്ച 28 പേര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൃഷി ഫീല്‍ഡ് ഓഫിസര്‍ എസ്. ശശീന്ദ്ര, പൂക്കോട് കൃഷി ഓഫിസര്‍ പി. റിജിത്, തൈക്കാട് കൃഷി ഓഫിസര്‍ വി.ജി. രജിന എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗം വത്സന്‍ കളത്തിലിനെ ആദരിച്ചു. കര്‍ഷകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. വ്യത്യസ്തമായ കാര്‍ഷിക വിഭവങ്ങള്‍ക്കൊണ്ടൊരുക്കിയ വിരുന്നും ഉണ്ടായിരുന്നു.