നൂറോളം വിവാഹങ്ങൾക്ക് മുന്നൊരുക്കം നടത്താതെ ദേവസ്വം , പ്രോട്ടോക്കോൾ കാറ്റിൽ പരത്തി വിവാഹ സംഘങ്ങൾ
ഗുരുവായൂർ : നൂറോളം വിവാഹങ്ങൾക്ക് മുന്നൊരുക്കം നടത്താതെ ഗുരുവായൂർ ദേവസ്വം, കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പരത്തി വിവാഹ സംഘങ്ങൾ . നല്ല മുഹൂർത്ത ദിനമായ ഞായറാഴ്‌ച 92 വിവാഹങ്ങൾ ആണ് ക്ഷേത്ര നടയിൽ നടന്നത് . 116 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും ഏഴു വിവാഹബുക്കിങ്ങ് പിന്നീട് റദ്ദാക്കിയിരുന്നു . ഇതിൽ 17 വിവാഹ സംഘങ്ങൾ മണ്ഡപത്തിലേക്ക് എത്തിയിരുന്നില്ല .എന്നാൽ 109 വിവാഹങ്ങൾക്ക് ബുക്കിങ് ഉണ്ടയിട്ടും അവരുടെ കൂടെ എത്തുന്ന ആളുകളെ നിയന്ത്രിക്കാൻ ഒരു മുന്നൊരുക്കവും ദേവസ്വം ചെയ്തിരുന്നില്ല .
വിവാഹ സംഘത്തിൽ പെട്ടവരെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിന് പുറത്ത് നിറുത്തി ഓരോ സംഘത്തിലെയും 12 അംഗങ്ങളെ മാത്രം വെച്ച് ആഡിറ്റോറിയത്തിലേക്ക് കടത്തി നിറുത്തുകയുമായിരുന്നു . ഇതിനിടയിൽ കനത്ത മഴ പെയ്തതോടെ പുറത്തു നിന്നിരുന്ന മുഴുവൻ ആളുകളും കിഴക്കേ നടപന്തലിലേക്ക് ഇരച്ചെത്തിയതോടെ നടപ്പന്തൽ ജന നിബിഢമായി .ഇവരെ നിയന്ത്രിക്കാൻ പോലീസും സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധി മുട്ടി . ഇതിനിടയിൽ അവധി ദിവസമായതിനാൽ ബുക്കിങ് വഴിയുള്ള ദർശനത്തിനും ദീപസ്തംഭത്തിന്റെ മുന്നിൽ നിന്നുള്ള ദർശനത്തിനും വൻ ഭക്ത ജന തിരക്കാണ് ഉണ്ടായിരുന്നത് .
ബംഗാൾ ഉൾ ക്കടലിൽ ന്യൂന മർദം രൂപ പ്പെട്ടിട്ടുണ്ടെന്നും കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നും ഒരാഴ്ചക്ക് മുൻപ് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു . എന്നാൽ അതൊന്നും ശ്രദ്ധിക്കാനോ, നൂറിലധികം വിവാഹങ്ങൾ ബുക്ക് ചെയ്യുമ്പോൾ വരനും വധുവും മാത്രമല്ല അവരുടെ കൂടെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകുമെന്നുമുള്ള സാമാന്യ ബോധം പോലും ദേവസ്വം അധികൃതർക്ക് ഇല്ലാതെ പോയി. ക്ഷേത്ര നടയിൽ നിന്ന് മാറാൻ വേണ്ടി ആളുകളോട് പറയുമ്പോൾ രവി പിള്ളയുടെ മകന്റെ ആർഭാട വിവാഹ ത്തിന്റെ കാര്യമാണ് അവർ പോലീസിനോട് തിരിച്ചു ചോദിക്കുന്നത് .ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ഏറെ വിയർപ്പൊഴുക്കിയാണ് തിരക്ക് നിയന്ത്രിച്ചത് . വിവിധ വിവാഹങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി വി മുരളീധരനും , നടൻ സായ് കുമാറും , നടിയും ഭാര്യയുമായ ബിന്ദു പണിക്കരും ഗുരുവായൂരിൽ എത്തിയിരുന്നു