Header 1

“ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖ ത്തര്‍” പ്രതിഭാ പുരസ്കാര വിതരണം നടത്തി .

ചാവക്കാട്: “ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖ ത്തര്‍” സംഘടി പ്പിക്കുന്ന പ്രതിഭാ പുരസ്കാര വിതരണം “മികവ് 2019” നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ വിദ്യാഭ്യാസ
സ്റ്റാ3ഡിങ് കമ്മി റ്റി ചെയര്‍മാൻ എ.സി.ആനന്ദൻ അധ്യക്ഷനായി. ചാവക്കാട്ടും പരിസര പ്രദേശങ്ങളിലുമുള്ള തിരഞ്ഞെ ടു ത്ത സ്കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ,എ വണ്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.ചാവക്കാട് മേഖലയില്‍ നിന്ന് പ്ല സ്ടു പരീക്ഷയില്‍ മുഴുവൻ മാര്‍ക്കും നേടിയ കുട്ടികളെയും ചടങ്ങിൽ പുരസ്കാരം നല്‍കി
ആദരിച്ചു .

Above Pot

തഹസില്‍ദാര്‍ കെ.വി.അംബ്രോസ് മുഖ്യാതിഥിയായി.എഴു ത്തുകാരൻ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി.പാവറട്ടിയിലെ ആസ്പയര്‍ ക്ലാസസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് “മികവ് 2019” സംഘടി പ്പി ച്ചത്.സംഘടന പ്രസിഡന്‍റ്ആര്‍.വി.മുഹമ്മദ് ബഷീര്‍,പി.പി.അബ്ദുള്‍ സലാം, അബ്ദുല്‍ അസീസ് ചാലിയ ത്ത്, കെ.സി.മുസ്തഫ ഹസൻ ,പി.യതീന്ദ്രദാസ്, അബ്ദുള്ള തെരുവത്ത്, മുഹമ്മ ദ് ബദറുദ്ദീൻ ,പി.എൻ .ബാബുരാജ്,ഫിറോസ് പി.തൈപ്പറമ്പി ല്‍, സോമൻ താമരക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

new consultancy