Post Header (woking) vadesheri

നിയമസഭാ അക്രമക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം .

Above Post Pazhidam (working)

തിരുവനന്തപുരം: നിയമസഭാ അക്രമക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി . തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇപി ജയരാജൻ, കെടി ജലീൽ , കെ അജിത്, കെ .കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.

Ambiswami restaurant

അതേ സമയം നിയമസഭാ കയ്യാങ്കളിക്കേസിൽ കോർതി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി,. കോടതി പറഞ്ഞാൽ അനുസരിച്ചേ പറ്റൂ. വിടുതൽ ഹ‍‍ർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിടുതൽ ഹ‍‍ർജി ഹൈക്കോടതി പരിഗണിച്ചശേഷമേ വിചാരണക്കോടതി കേസ് പരിഗണിക്കുകയുള്ളുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു