
ഗുരുവായൂരിൽ നിവേദ്യ പ്രസാദങ്ങൾ ഇനി പുതിയ പ്രകൃതി സൗഹൃദ കാനുകളിൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ നിവേദ്യ പ്രസാദങ്ങൾ വിതരണം ചെയ്തുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കുന്നതിന് നടപടി തുടങ്ങി. പാൽപായസം പുതിയ പേപ്പർ കോമ്പസിറ്റ് കാനുകളിൽ നൽകും. ഇതിനുള്ള ഉപകരണ സംവിധാനത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് നടന്നു.

ചൂടുള്ള പാൽപായസം പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം ശീതികരിച്ച് 60 ഡിഗ്രി വരെ തണുപ്പിച്ച ശേഷം നേർത്ത അലൂമിനിയം പേപ്പർ കാനുകളിൽ ആട്ടോമേറ്റഡ് മെഷീനുകൾ വഴി നിറച്ചു കൗണ്ടറിൽ വിതരണ സ്ഥലത്തു എത്തിച്ചു നൽകുന്ന സംവിധാനമാണിത്. ഇന്ന് ഉച്ചപൂജ കഴിഞ്ഞു നട തുറന്ന നേരത്തായിരുന്നു ഉദ്ഘാടന ചടങ്ങ്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു.
അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സ്വിച്ചോൺ കർമ്മം നടത്തി. ദേവസ്വം ഭരണ സമിതി അംഗം കെ.പി വിശ്വനാഥൻ, ക്ഷേത്രംഡി എ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി.

