Above Pot

മുഹമ്മദ് നിസാമിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റു; സഹോദരങ്ങൾക്കെതിരെ കേസ്

തൃ​ശൂ​ർ: കൊ​ല​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന വ്യ​വ​സാ​യി മു​ഹ​മ്മ​ദ് നി​സാ​മി​ന്റെ ഭൂ​മി വ്യാ​ജ​രേ​ഖ ച​മ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ബ്ദു​ൾ നി​സാ​ർ, അ​ബ്ദു​ൾ റ​സാ​ഖ്, ന​ട​ത്തി​പ്പു​കാ​ര​ൻ ബി.​പി. ബ​ഷീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ എ​ന്നി​വ​യ​ട​ക്കം ചു​മ​ത്തി അ​ന്തി​ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. തൃ​ശൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

First Paragraph  728-90

കി​ങ് ബീ​ഡി ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് പാ​ർ​ട്ണ​റാ​ണ് മു​ഹ​മ്മ​ദ് നി​സാം. ക​മ്പ​നി​യു​ടെ 40 ശ​ത​മാ​നം ഓ​ഹ​രി നി​സാ​മി​ന്റേ​താ​ണ്. ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി മേ​ലെ​പാ​ള​യ​ത്തെ ഒ​രു കോ​ടി​യി​ല​ധി​കം വി​ല വ​രു​ന്ന 40 സെ​ന്റ് സ്ഥ​ല​മാ​ണ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വി​റ്റ് പ​ണം ത​ട്ടി​യ​ത്. നി​സാ​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ അ​ന്യാ​യ​മാ​യി പ​ണം പ​റ്റു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്. ഇ​തും അ​ന്വേ​ഷി​ക്കും.

ശോ​ഭ സി​റ്റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ട​ശാം​ക​ട​വ് സ്വ​ദേ​ശി ച​ന്ദ്ര​ബോ​സി​നെ (47) ജീ​പ്പി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മു​ഹ​മ്മ​ദ് നി​സാം ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ത്. 2015 ജ​നു​വ​രി 29ന് ​പു​ല​ർ​ച്ചെ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കി​യ​തി​ലും ഗേ​റ്റി​ന​ടു​ത്ത് വാ​ഹ​നം ത​ട​ഞ്ഞ് ഐ.​ഡി കാ​ർ​ഡ് ചോ​ദി​ച്ച​തി​ലും പ്ര​കോ​പി​ത​നാ​യി ച​ന്ദ്ര​ബോ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 2015 ഫെ​ബ്രു​വ​രി 16ന് ​മ​രി​ച്ചു