“നിറശോഭ”യില്ലാതെ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം നിറശോഭയില്ലാതെ ആഘോഷിച്ചു .കോവിഡിന്റെ പേര് പറഞ്ഞാണ് ക്ഷേത്ര ഭരണ സമിതി ശോഭ യില്ലാതെ ഉത്സവം നടത്തിയത് . നാട്ടിലെ മറ്റു ക്ഷേത്രങ്ങൾക്കില്ലാത്തെ കോവിഡ് ഭയമാണ് ക്ഷേത്ര ഭരണ സമിതിയെ ഭരിച്ചതത്രെ .ഈ ക്ഷേത്രത്തിന്റെ അഞ്ചിൽ ഒന്ന് സ്ഥലമില്ലാത്ത ക്ഷേത്രങ്ങളിൽ പോലും കോവിഡിന് മുൻപ് നടത്തിയിരുന്നത് പോലെ ഉത്സവങ്ങളും പൂരങ്ങളും ആഘോഷിച്ചു .

ഭരണ സമിതിയുടെ പിടിപ്പു കേടും പ്രാപ്തി കുറവുമാണ് ഈ വർഷത്തെ ഉത്സവം ഇത്രയും മോശമാക്കിയതെന്ന് നാട്ടുകാരും ആരോപിച്ചു . ജില്ലയിലെ തന്നെ പ്രശസ്തമായ ഉത്സവങ്ങളിൽ ഒന്നായാണ് വിശ്വ നാഥ ക്ഷേത്രത്തിലെ ഉത്സവത്തെ കണക്കാക്കുന്നത് . പതിനായിരങ്ങൾക്ക് ഉത്സവം വീക്ഷിക്കാൻ തുറസായ സ്ഥലം ഉള്ളത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് . തലയെടുപ്പുള്ള കൊമ്പന്മാർ അണിനിരക്കുന്നത് കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ ആനപ്രേമികളും രോഷാകുലരാണ്.

ക്ഷേത്രത്തിലെ താന്ത്രിക കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി ശാന്തി,മേൽശാന്തി എം.കെ.ശിവാനന്ദൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു..ശ്രീശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെയും,ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും,ഗുരുവായൂർ മുരളി പാർട്ടിയുടെ നാദസ്വരത്തിന്റെ അകമ്പടിയോടെ അഞ്ച് ആനകൾ ആണ് എ ഴുന്നെള്ളിപ്പിൽ പങ്കെടുത്തത്.രാത്രി 9.30ന് ആറാട്ട് എഴുന്നെള്ളിപ്പ് ആരംഭിച്ച് 10.30ന് ആറാട്ടും,തുടർന്ന് കൊടിയിറക്കലോട് കൂടി ഉത്സവം സമാപിച്ചു.

ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ.സി.സി.വിജയൻ,വൈസ്പ്രസിഡന്റ്മാരായ കെ.എ.വേലായുധൻ,എൻ.ജി.പ്രവീൺകുമാർ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,ജോയിൻറ് സെക്രട്ടറിമാരായ കെ.എൻ.പരമേശ്വരൻ,കെ.കെ.സതീന്ദ്രൻ,എൻ.കെ.രാജൻ,ആറ്റൂർരാജൻ,എൻ.വി.സുധാകരൻ,എം.കെ.ഗോപിനാഥൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേഷ്,എം.വി.ഹരിദാസ്,കെ.കെ.പ്രധാൻ,ഡോ.മധുസൂദനൻ എന്നിവർ നേതൃത്വം നൽകിചാവക്കാട് പൊലീസിൻറെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു