Header 1 = sarovaram
Above Pot

നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യയും, 30,000 രൂപനഷ്ടവും പലിശയും നൽകുവാൻ വിധി.

തൃശൂർ : കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്.

നിധീന 1,50,000 രൂപ സലയുള്ള കുറി വിളിച്ച് 60,000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.

Astrologer

എതിർകക്ഷിസ്ഥാപനത്തിൻ്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്നും അനുചിത ഇടപാടാണെന്നും വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരിക്ക് നിക്ഷേപസംഖ്യ 60,000/- രൂപ തിരികെ നൽകുവാനും മാനസികവ്യഥക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25,000/- രൂപ നഷ്ടം നൽകുവാനും ചിലവിലേക്ക് 5,000 /-രൂപ നൽകുവാനും ഹർജിതിയ്യതി മുതൽ 9 % പലിശ നൽകുവാനും കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer