Post Header (woking) vadesheri

വീട്ടമ്മയുടെ രണ്ട് ലക്ഷം രൂപ നിക്ഷേപം തിരികെ നൽകിയില്ല. സൊസൈറ്റിക്കും പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ വിധി.

Above Post Pazhidam (working)

തൃശൂർ : വീട്ടമ്മയുടെ നിക്ഷേപം തിരികെനൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുരുവിലശ്ശേരിയിലുള്ള ആലങ്ങാട്ടുകാരൻ വീട്ടിൽ നബീസ ഇസ്മായിൽ ഫയൽ ചെയ്ത ഹർജിയിലാണ് മാള ഗ്രാമ പഞ്ചായത്ത് റൂറൽ നോൺഅഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി, പ്രസിഡണ്ട് വടമ തട്ടാൻപറമ്പിൽ വീട്ടിൽ രവീന്ദ്രൻ.ടി.പി, സെക്രട്ടറി വടമ കുളങ്ങര മുറ്റത്ത് വീട്ടിൽ ജിജീഷ്.കെ.വി. എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

Ambiswami restaurant

നബീസ ഇസ്മായിൽ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് നിക്ഷേപങ്ങൾ സൊസൈറ്റിയിൽ നടത്തിയിരുന്നു. നിക്ഷേപത്തിന് 8.75% പലിശയും വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ നിക്ഷേപസംഖ്യകൾ പലിശ സഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപസംഖ്യ 200000 രൂപയും 2017 സെപ്റ്റംബർ 7 മുതൽ 8.75% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .

Second Paragraph  Rugmini (working)