Header 1 vadesheri (working)

നിക്ഷേപം കരുവന്നൂർ ബാങ്ക് തിരികെ കൊടുത്തില്ല , വിദഗ്ധ ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

Above Post Pazhidam (working)

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി ഫിലോമിന (70)യാണ് മരിച്ചത്. . ചികിത്സയ്ക്കായി പണം പിന് വ ലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും തന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

First Paragraph Rugmini Regency (working)

കഴിഞ്ഞ ഒരുമാസമായി ഫിലോമിന വിവിധ അസുഖങ്ങളെ തുടര്ന്ന്v തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പലതവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്ത്താാവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ;ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സയ്ക്ക് നല്കാ മായിരുന്നു ഭര്ത്താ വ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

40 വർഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് അവിടെ നിക്ഷേപിച്ചത്. ഫിലോമിന സര്ക്കാലര്‍ സര്വീെസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്ഷ്ന്‍ തുക ഉള്പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്വ ലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്കാലന്‍ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.

ഇന്നലെ അര്ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടർന്ന് ഫിലോമിന മരിച്ചത്