നെയ് വിളക്ക് ദർശനം, ഗുരുവായൂരിൽ ലഭിച്ചത് 24 .5 ലക്ഷം രൂപ

Above article- 1

ഗുരുവായൂർ : ഞായറാഴ്ച ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1799 പേർ ഇത് വഴി ദേവസ്വത്തിന് 24,50,220 രൂപ ലഭിച്ചു . തുലാഭാരം വഴിപാട് വഴി 15,55,310രൂപയും ലഭിച്ചു .ശബരിമല തീർത്ഥാടകർക്ക് പുറമെ വിവാഹ പാർട്ടിക്കാരുടെ തിരക്കും ക്ഷേത്രത്തിൽ അനുഭവപെട്ടു .

Astrologer

118 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് .601 കുരുന്നുകൾക്കും ചോറൂണ് നൽകി .5,47,308 രൂപയുടെ പാൽപ്പായസവും, 2,44,170 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . ഭണ്ഡാര ഇതര വരുമാനമായി 66,17,537 രൂപയാണ് ഞായറാഴ്ച്ച ഭഗവാന് ലഭിച്ചത്

Vadasheri Footer