Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുതത് 1185 പേർ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുത് 1185 പേർ ഇത് വഴി 15,32,620 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . വിവാഹ സംഘങ്ങളുടെ നല്ല തിരക്കും അനുഭവപ്പെട്ടു. 99 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . 482 കുരുന്നുകൾക്ക് കണ്ണന്റെ തിരുനടയിൽ ചോറൂൺ നൽകി .

First Paragraph Rugmini Regency (working)

തുലാഭാരം വഴിപാട് വകയിൽ 19,85,630 രൂപ ലഭിച്ചു 5,37,188 രൂപയുടെ പാൽപായസവും, 1,94,850 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .1,68,600 രൂപയുടെ സ്വർണ ലോക്കറ്റും ഇന്ന് വില്പന നടത്തി .ഭണ്ഡാര ഇതര വരുമാനമായി 57,81,154 രൂപയാണ് അവധി ദിനത്തിൽ ഭഗവാന് ലഭിച്ചത് .

Second Paragraph  Amabdi Hadicrafts (working)