Header 1 = sarovaram
Above Pot

നേത്രദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂർ : ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വൈ എം സി എ ഗുരുവായൂരിന്റെയും ലിറ്റിൽ ഫ്ലവർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണ ക്ലാസ്സും സമ്മതപത്ര സ്വീകരണവും എൽ എഫ് കോളേജിൽ വെച്ച് നടത്തി. കോളേജിലെ 3000 ത്തോളം വിദ്യാർത്ഥികളിൽ നേത്രദാനത്തെക്കുറിച്ച്
ബോധവൽക്കരണം നടത്തി. ആറു മാസത്തിനകം 5000 സമ്മത പത്രങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി.

Astrologer

ഗുരുവായൂർ വൈ എം സി എ പ്രസിഡൻറ് ബാബു വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സിസ്റ്റർ. ജെന്നി തെരസ് ഉദ്ഘാടനം ചെയ്തു.
ഐ ബാങ്ക് അസോസിയേഷൻ വളണ്ടിയർ അഡ്വക്കേറ്റ്. ജോയ് പി എഫ് ബോധവൽക്കരണസന്ദേശം നൽകി.
ജോയിൻ സെക്രട്ടറി ജോസ് ലൂയിസ്, ജയ്സൻ അളൂകാരൻ,
എൻഎസ്എസ് ലീഡർ അനാമിക എന്നിവർ സംസാരിച്ചു ..വൈ എം സി എ ട്രഷറർ ലോറൻസ് നിലങ്കാവിൽ സ്വാഗതവും വൈസ് പ്രസിഡൻറ് സിഡി ജോൺസൺ നന്ദിയും പറഞ്ഞു,

സണ്ണി ചീരൻ ,പോളി ഫ്രാൻസിസ്,ജയ്സൺ സി വി , ഡാഡി തോമസ്, ശ്രീരഞ്ജിനി, ടെസ്ജയ്സൺ,ജിസി ലോറൻസ്,എന്നിവർ നേതൃത്വം നൽകി.

Vadasheri Footer