Post Header (woking) vadesheri

ഹർത്താൽ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി

Above Post Pazhidam (working)

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി. നാളെ അഞ്ചുമണിക്ക് മുൻപായി പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.

Ambiswami restaurant

നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടാൻ ലാന്റ് റവന്യു കമ്മിഷണർ ജില്ലാ കളക്ടർമാർക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ , പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ വില്ലേജ്) ഗുരുവായൂർ .പുത്തൻ പല്ലി പണിക്കവീട്ടിൽ ബഷീർ മകൻ ദിലീഫ് (ഇരിങ്ങപ്രം വില്ലേജ്) ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് മുഹമ്മദ് മകൻ അബ്ദുൾ ലത്തീഫ്( കടപ്പുറം വില്ലേജ്) മരുതയൂർ വലിയകത്ത് മൂത്താട്ടിൽ അബ്ദുൾ ഖാദർ മകൻ അബ്ദുൾ ഹക്കീം, (പാവറട്ടി വില്ലേജ്) എന്നിവരുടെ സ്വത്തുക്കളാണ് തഹസിൽ ദാറുടെ നേതൃത്വത്തിൽ ജപ്തി ചെയ്തത് ,

Second Paragraph  Rugmini (working)

കുന്നംകുളത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്,പെരുമ്പിലാവ് അധീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ,വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ സ്വത്താണ് കണ്ട് കെട്ടിയത്.

വയനാട്ടിൽ ഹർത്താൽ അതിക്രമ കേസുകളിൽ പ്രതികളായ പിഎഫ്ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടും, വസ്തുക്കളും കണ്ടു കെട്ടി. ജില്ലയിൽ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. കാസർകോട്ട് പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി. കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവിൽ നങ്ങാറത്ത് സിറാജുദീൻ, തെക്കേ തൃക്കരിപ്പൂർ സിടി സുലൈമാൻ, കാസർകോട് അബ്ദുൽ സലാം, ഉമ്മർ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്ത് വകകളാണ് ഇന്ന് കണ്ടുകെട്ടിയത്

Third paragraph

തിരുവനന്തപുരത്ത് അഞ്ച് നേതാക്കളുടെ വീടുകളും ജപ്തി ചെയ്തു. പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്തു