Post Header (woking) vadesheri

നേർച്ച പാക്കറ്റുകൾ തയ്യാറാക്കി.

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്റ്റേഴ്സ് ദേവാലയത്തിലെ 2026 ജനുവരി 1, 2,3,4 തീയതികളിൽ നടക്കുന്ന വിശുദ്ധ ലാസറിന്റെയും വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോ സിന്റെയും സംയുക്ത തിരുനാളിന് വിശ്വാസികൾക്ക് നൽകാനുള്ള നേർച്ച പാക്കറ്റുകൾ തയ്യാറായി.

Ambiswami restaurant


. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വണങ്ങുന്നതിനായി പന്തലിലേക്ക് വരുന്ന ഭക്തജനങ്ങൾക്കാണ് ഈ നേർച്ച നൽകുക. അവിൽ, മലര്, കൽക്കണ്ടം, ഉണക്കമുന്തിരി
എന്നിവ ചേർത്താണ് പതിനായിരത്തോളം നേർച്ച പാക്കറ്റുകൾ തയ്യാർ ചെയ്തിരിക്കുന്നത്. കൂടാതെ വഴിപാട് കഴിക്കുന്നതിനു വേണ്ടി അരി പാക്കറ്റുകളും അവിൽ പാക്കറ്റുകളും തയ്യാർ ചെയ്തിട്ടുണ്ട്.

നേർച്ച വസ്തുക്കൾ വികാരി. റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ആശിർവദിച്ചു. പരിപാടികൾക്ക് അസിസ്റ്റൻറ് വികാരി റവ. ഫാ. തോമസ് ഊക്കൻ, ജനറൽ കൺവീനർ സോണി തോമസ്, കൈകാരന്മാരായ ജോസിചുങ്കത്ത്, അലക്സ് ചീരൻ, മനീഷ് സുരേഷ്, നേർച്ച കമ്മിറ്റി കൺവീനർ ജയ്സൺ നീലങ്കാവിൽ, ജോൺസൺ പനക്കൽ, ജോബി വാഴപ്പള്ളി, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)