Post Header (woking) vadesheri

നയപരമായ തീരുമാനങ്ങളിൽ മുന്നണിയില്‍ ചർച്ച നടക്കുന്നില്ല : പി സി ചാക്കോ

Above Post Pazhidam (working)

തിരുവനന്തപുരം: സർക്കാരിൻറെ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇടതുമുന്നണിയിൽ ചർച്ച നടത്തി ധാരണ ഉണ്ടാക്കുന്ന കീഴ് വഴക്കം ഇപ്പോൾ പാലിക്കപ്പെടുന്നില്ല എന്നും ഇത് ഇടതുമുന്നണി സർക്കാരിന് കളങ്കം ഉണ്ടാക്കുന്ന നടപടി ആണെന്നും എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി. സി ചാക്കോ പ്രസ്താവിച്ചു.

Ambiswami restaurant

ഇടതുമുന്നണിയുടെ രണ്ടാം സർക്കാരിനെക്കാൾ രൂക്ഷമായ പ്രതിസന്ധികളാണ് ഒന്നാം സർക്കാർ അഭിമുഖീകരിച്ചത്. പ്രളയം കോവിഡ് നിപ്പ തുടങ്ങിയവ ഉണ്ടായപ്പോൾ അനുഭവിച്ച അസാധാരണ സാഹചര്യം ഇപ്പോൾ ഇല്ല . എന്നിട്ടും സർക്കാർ വിമർശിക്കപ്പെടുന്നത് മുന്നണി ഘടകകക്ഷികളുടെ കൂടി സമ്മതം വാങ്ങിയുള്ള തീരുമാനങ്ങളിലേക്ക് സർക്കാർ എത്തിച്ചേരാത്തത് കൊണ്ടാണ്. പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള സർക്കാർ പ്രഖ്യാപനം വകുപ്പ് മന്ത്രി പോലും ലാഘവ ബുദ്ധിയോടെയാണ് കൈകാര്യം ചെയ്തതെന്നും ചാക്കോ കുറ്റപ്പെടുത്തി.

Second Paragraph  Rugmini (working)

സർക്കാരിൻറെ ഓരോ തീരുമാനവും പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയും നയവും മാറ്റിവെച്ചു കൊണ്ടുള്ള തീരുമാനങ്ങൾ ആവർത്തിക്കുമ്പോൾ അത് പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. പ്രഖ്യാപനം ആദ്യം നടത്തുകയും ആലോചന പിന്നെ നടത്തുകയും എന്ന നിലപാട് സർക്കാരും മന്ത്രിമാരും ഉപേക്ഷിക്കണം. ജനപക്ഷ നിലപാടുകളാണ് ഇടതുമുന്നണിയുടെ രണ്ടാം സർക്കാരിന് അവസരം ഒരുക്കിയത്. ഭരണ തുടർച്ചക്ക് അവസരം നൽകിയ ജനങ്ങളിൽ നേരിയ വിഭാഗത്തിന്റെ പോലും അതൃപ്തി ഉണ്ടാക്കുന്ന ഒരു തീരുമാനവും സർക്കാരിൽ നിന്നും ഉണ്ടാകരുതെന്നും അതിനുള്ള ജാഗ്രത മന്ത്രിമാർ പുലർത്തണമെന്നും ചാക്കോ ആവശ്യപ്പെട്ടു

Third paragraph