Post Header (woking) vadesheri

തിരുവെങ്കിടം ക്ഷേത്രത്തിൽ നവീകരണകലശ മുറജപധാര നടത്തി.

Above Post Pazhidam (working)

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശത്തിന്റെ ഭാഗമായുള്ള ഋഗ്വേദവും, യജുര്‍വേദവും ചേര്‍ന്നുള്ള ചതുര്‍ശുദ്ധി മുറജപധാര ഭക്ത്യാധരപൂര്‍വംനടത്തി. ബിംബ ചൈതന്യത്തിനും, ക്ഷേത്രത്തിനും, ദേശത്തിനും ക്ഷേമൈശ്വര്യ, അഭിവൃദ്ധിക്കും ആണ് മുറ ജപം നടത്തുന്നത്.

Ambiswami restaurant

ഭക്തി സാന്ദ്രമായ മുറജപത്തിന് പന്തല്‍ ദാമോദരന്‍ നമ്പൂതിരി, കടലൂര്‍ ശ്രീദാസ് നമ്പൂതിരി, വടക്കുമ്പാട്ട് പശുപതി നമ്പൂതിരി തുടങ്ങി ശ്രേഷ്ഠ പണ്ഡിതരുടെ സാരഥ്യത്തില്‍ ഇരുപത്തിയൊന്നൊളം വേദജ്ഞര്‍ പങ്കാളികളായി ഒത്തുച്ചേര്‍ന്ന് സമര്‍പ്പണ പൂര്‍ത്തികരണവും നടത്തി.

Second Paragraph  Rugmini (working)