Header 1 = sarovaram
Above Pot

ക്ഷേത്രത്തിൽ നവമി വിളക്കാഘോഷിച്ചു , ഭക്തരെ കൊണ്ട് ഗുരുപവനപുരി വീർപ്പുമുട്ടി

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നവമി നമസ്‌കാരത്തോടെ നവമി നെയ്‌വിളക്കാഘോഷിച്ചു. ഭക്തരുടെ അപൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
അവധി ദിവസമായതിനാലാണ് ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. കൊവിഡിന് ശേഷം ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേര്‍ന്ന ദിവസമായിരുന്നു ഞായറാഴ്ച ക്ഷേത്ര സന്നിധിയില്‍ നൂറോളം വിവാഹങ്ങൾ നടന്നു. 107 വിവാഹങ്ങൾ ആണ് ശീട്ടാക്കിയിരുന്നത് .

Astrologer

ചോറൂണിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 751 കുരുന്നുകള്‍ക്കാണ് ചോറൂണ്‍ നല്‍കിയത്. വഴിപാട് ഇനത്തില്‍ മാത്രം 40 ലക്ഷം രൂപയാണ് ഇന്ന് മാത്രം ലഭിച്ചത്. തുലാഭാരം വഴിപാടില്‍ നിന്ന് മാത്രമായി 18 ലക്ഷം രൂപ ലഭിച്ചു. ശ്രീലകത്ത് ഏഴ് ലക്ഷം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി ഭക്തര്‍ ദര്‍ശനം നടത്തി. വിവാഹ പാർട്ടിക്കാരെ നിയന്ത്രിക്കാൻ ദേവസ്വം സെക്യൂരിറ്റി ഏറെ പാടു പെട്ടു . വിവാഹ പാർട്ടിയിലെ ചിലർ സെക്യൂരിറ്റി ജീവനക്കാരുമായി വാക്ക് പോരിലും ഏർപ്പെട്ടു. ഔട്ടര്‍ ഇന്നര്‍ റിംഗ് റോഡുകളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. .ചെമ്പൈ സംഗീതോത്സവം നേരിട്ട് കാണാനും ക്ഷേത്രത്തിലെ വൈദ്യുതി അലങ്കാരം കാണാനും , വൈകീട്ടും രാത്രിയിലും ക്ഷേത്ര നഗരിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത് .

കൊളാടി കുടുംബം വകയായാണ് ക്ഷേത്രത്തില്‍ നവമി വിളക്കാഘോഷിച്ചത്. വാദ്യമേളങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ഗുരുവായൂരപ്പനും പരിചാരകന്‍മാര്‍ക്കും നല്‍കുന്ന നമസ്‌കാര സദ്യയായിരുന്നു പ്രത്യകത. പച്ചമാങ്ങകൊണ്ട് തയ്യാറാക്കുന്ന പെരുക്കും, ഇടിചക്കതോരനുമടങ്ങുന്ന നമസ്‌കാര സദ്യ ഉച്ചപൂജക്ക് ഭഗവാന് നിവേദിച്ചു. നവമി വിളക്കാഘോഷങ്ങളുടെ ഭാഗമായി രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പ് നാലാമത്തെ പ്രഥക്ഷിണത്തില്‍ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. കൊമ്പന്‍ വലിയ വിഷ്ണു ശിരസ്സ് നമിച്ച് സ്വര്‍ണ്ണക്കോലം ഏറ്റ് വാങ്ങിയതോടെ ക്ഷേത്രത്തിനകത്തെ പതിനായിരത്തോളം വരുന്ന ദീപങ്ങള്‍ നറുനെയ്യില്‍ പ്രകാശിച്ചു.

Vadasheri Footer