Header 1 vadesheri (working)

ദേശീയ ലൈബ്രറി സെമിനാര്‍ അമലയില്‍ സമാപിച്ചു .

Above Post Pazhidam (working)

തൃശൂർ : “സുസ്ഥിര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ലൈബ്രറി കളുടെ പങ്ക്” എന്ന വിഷയത്തില്‍ അമല മെഡിക്കല്‍ കോളേജ്, കേരള സംസ്ഥാന ശാസ്ത്ര സാകേതിക പരിസ്ഥിതി കൌണ്‍സില്‍, അക്കാദമിക് ലൈബ്രറി അസോസിയേഷന്‍ (എ.എല്‍.എ.), കേരള മെഡിക്കല്‍ ലൈബ്രറി അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ സെമിനാറും എ.എല്‍.എ. അവാര്‍ഡ് ദാനവും നടന്നു.

First Paragraph Rugmini Regency (working)

അമല ഡിറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, സി. എം. ഐ. അധ്യക്ഷത വഹിച്ചു.

കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റിയുടെ ചീഫ് ലൈബ്രേറിയനും റിസേര്‍ച്ച് ഗൈഡുമായ ഡോ. മേഴ്സി ലിഡിയ മുഖ്യപ്രഭാഷണം നടത്തി .

Second Paragraph  Amabdi Hadicrafts (working)

വെറ്റിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം. ആര്‍. ശശീന്ദ്രനാഥ്, അസോസിയേറ്റ് ഡിറക്ടര്‍ ഫാ. ആന്‍റണി മണ്ണുമ്മല്‍ സി,എം.ഐ. പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമാസ്, കരൈകുഡി അളഗപ്പ സര്‍വ്വകലാശാലയിലെ ഡോ. മുത്തുമാരി, എ.എല്‍.എ. ജനറല്‍ സെക്രട്ടറി ഡോ. വി. എസ്. സ്വപ്ന, കെ.എം.എല്‍.എ. പ്രതിനിധിയും മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ലൈബ്രേറിയന്‍ ഡോ. ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

എ.എല്‍.എ. യുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് കേരള സര്‍വ്വകലാശാല ലൈബ്രറി സയന്‍സ് വകുപ്പു മേധാവി ആയിരുന്ന ഡോ. ഹുമയൂണ്‍ കബീറിനും യുവ ലൈബ്രേറിയനുള്ള അവാര്‍ഡ് പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജ് ലൈബ്രേറിയന്‍ കെ. ആര്‍. സുരേഖയ്ക്കും സമ്മാനിച്ചു.

ഓര്‍ഗനയ്സിങ് സെക്രറ്ററി ഡോ. എ. റ്റി. ഫ്രാന്‍സിസ് സ്വാഗതവും, സി. ജി. ദീപ നന്ദിയും പറഞ്ഞു.
ഡോ. ജോണ്‍ നീലങ്കാവില്‍ (ഡി.വി. കെ. ബാംഗ്ലൂര്‍), ദിനേഷ് രാവട്ട്, ബിബിന്‍ ബാബുരാജ് & അനൂപ് കുമാര്‍ (ഡെല്‍ഹി), അബ്ദുള്‍ റസാക് & മുജീബ് റഹിമാന്‍ (പാലക്കാട്), എസ്. ജസ്സിമുദ്ദീന്‍ & ഡോ. വിമല്‍ കുമാര്‍ (കോട്ടയം), ഫിഷറീസ് സര്‍വ്വകലാശാലയിലെ ഡോ. കുഞ്ഞു മുഹമ്മദ്, അമല ലൈബ്രേറിയന്മാരായ ഡോ. എ. റ്റി. ഫ്രാന്‍സിസ്, ലിറ്റി വി.ജെ. തുടങ്ങി 40 പേര്‍ മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു,
സൌത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങളില്‍ നിന്നായി 210 ലൈബ്രറി വിദഗ്ധര്‍ പങ്കെടുത്തു