നർത്തകിമാരുടെ കണ്ണീര് കണ്ണന്റെ നടയിൽ ഇനി വീഴില്ല , ഗുരുവായൂരപ്പൻ ആഡിറ്റോറിയം ബുക്കിങ്ങ് ചൊവ്വാഴ്ച മുതൽ
ഗുരുവായൂർ : കണ്ണന് മുന്നിൽ അരങ്ങേറ്റം നടത്താൻ എത്തുന്ന നർത്തകിമാരുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ആകുന്നു തെക്കേ നടയിലെ ശ്രീ ഗുരുവായുരപ്പൻ ഓഡിറ്റോറിയം ഏപ്രിൽ 15 വിഷുദിനം മുതൽ കലാപരിപാടികൾ നടത്താൻ ഭക്തർക്ക് നൽകും. വിഷുദിനത്തിൽ രാവിലെ ഒമ്പതര മുതൽ സ്ത്രോത്രാഞ്ചലിയോടെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയം സജീവമാകും. ഡോ. വി. അച്യുതൻകുട്ടി നാരായണീയത്തിലെ പ്രധാന ദശകങ്ങൾ പാരായണം ചെയ്യും.
ഏപ്രിൽ 11 മുതൽ ഭക്തർക്ക് ആഡിറ്റോറിയം ബുക്ക് ചെയ്യാം. ഏപ്രിൽ, മേയ് മാസത്തെ ബുക്കിങ്ങ് ആണ് നാളെ തുടങ്ങുക.ഇതോടെ സ്കൂൾ അവധിക്കാലത്ത് കുട്ടികളുടെ അരങ്ങേറ്റം നടത്താൻ മേൽപുത്തൂർ ആഡിറ്റോറിയത്തിന് പുറമെ പുതിയ വേദിയായി.
മേൽപ്പത്തൂർ ഓഡിറ്റോറിയം അനുവദിക്കുന്ന അതേ വ്യവസ്ഥയിലാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയം ഭക്തർക്ക് അനുവദിക്കുക.
സ്‌കൂൾ അവധികാലത്ത് മേൽപ്പത്തൂർ ആഡിറ്റോറിയ ത്തിൽ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്ന നൃത്താധ്യാപിക മാരുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകളെ കുറിച്ച് മലയാളം ഡെയിലി യാണ് ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത് .ഇതിനെ തുടർന്നാണ്ദേവസ്വം ഭരണസമിതി ഗ്രീ ഗുരുവായുരപ്പൻ ആഡിറ്റോറിയം അടിയന്തിരമായി സജ്ജമാക്കിയത്. ആഡിറ്റോറിയത്തിലെ ഗ്രീൻ റൂം നിർമാണം അവസാന ഘട്ടത്തിൽ ആണ്