Post Header (woking) vadesheri

ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസും പിടികൂടി

Above Post Pazhidam (working)

തൃശൂർ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട.കണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു.

Ambiswami restaurant


പഴയന്നൂർ സ്വദേശി വിഷ്ണു, പുതുവൈപ്പിൻ സ്വദേശികളായ സുനാസ്, ഷാജി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.കെെകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ദേശീയ പാത പോട്ട സിഗ്നലില്‍ ജീപ്പ് റോഡിന് കുറുകെ ഇട്ടാണ് ലോറി പിടികൂടിയത്.തഞ്ചാവൂരിൽ ലോഡിറക്കി തിരിച്ചു വരുന്ന കണ്ട്യ്നർ ലോറിയിലാണ് ഹാഷിഷ് കടത്തിയത്. ലോറിക്ക് എസ്കോട്ടായി വന്ന മാരുതി സ്വിഫ്റ്റ് കാർ നിർത്താതെ പോയി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.