ഭാരതപ്പുഴയില്‍ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു.യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുടുംബം ഒഴുക്കിൽപ്പെട്ടു. അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന നാലംഗ കുടുംബമാണ് അപകടത്തില്പ്പെട്ടത്. ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിന് സമീപമാണ് അപകടം. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെഹാന, മക്കളായ സെറ (10) , ഫുവാന (12) എന്നിവരാണ് അപകടത്തില്പ്പെട്ടത്.
ഇതില്‍ റെഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് വിവരം. കബീറിനും മക്കള്ക്കുമായി തെരച്ചില്‍ തുടരുകയാണ്.
പൊലീസും നാട്ടുകാരും ഒപ്പം ഫയര്‍ ഫോഴ്‌സും ചേര്ന്നാ ണ് പുഴയില്‍ പരിശോധന നടത്തിവരുന്നത്. ഭാരതപ്പുഴയില്‍ കുളിക്കാനായി എത്തിയതായിരുന്നു കബീറും കുടുംബവും. ഇതിനിടെയാണ് ഇവര്‍ അപകടത്തില്പ്പെട്ടത്